| Tuesday, 5th November 2019, 9:56 am

നടക്കുന്നത് യുദ്ധം; മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ല; മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങളെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് എതിരെ നടക്കുന്നത് യുദ്ധമാണെന്നും മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെതിരെയും കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയതതിനെതിരെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനം പുറത്തുവരുന്നത്.

മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടുമെന്നതാണ് സ്ഥിതിയെന്നും പൗരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി പറയുന്നു.

2050 ഓട് കൂടി ഇന്ത്യയുടെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘമാണ് മാവോയിസ്റ്റുകളെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആയുധങ്ങളുമായി കാട്ടില്‍ കയറിയ ഇവര്‍ സുരക്ഷയ്ക്ക് ഭീഷണിയാണ്. പൊലീസുകാരുടെ സുരക്ഷ പ്രശ്‌നം ആരും കാണുന്നില്ലെയെന്നും അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.

അതേസമയം മാവോയിസ്റ്റ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സി.പി.ഐക്കും മറുപടിയുമായി സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി രംഗത്ത് എത്തിയിരുന്നു. കോലാഹലക്കാരുടെ ഉദ്ദേശം മുതലെടുപ്പ് മാത്രമാണെന്നും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നില്‍ക്കാനുള്ള തീരുമാനം ആരെയാണ് സഹായിക്കുകയെന്നും പത്രം ചോദിക്കുന്നു.

ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും മാവോയിസ്റ്റ് ഭീഷണി നിസാരവല്‍ക്കരിക്കുന്നെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്. സി.പി.ഐയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video

We use cookies to give you the best possible experience. Learn more