| Monday, 20th January 2020, 1:11 pm

'മനഃപൂര്‍വ്വം അവഗണിച്ചില്ല'; ഗവര്‍ണര്‍ക്ക് വിശദീകരണവുമായി ചീഫ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കി ചീഫ് സെക്രട്ടറി ടോം ജോസ്. ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്‍ണറെ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുമ്പും കേന്ദ്ര നയങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതില്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് കോടതിയില്‍ പോയതെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more