| Saturday, 28th September 2019, 12:27 pm

ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കും; കെട്ടിട നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങുമെന്നും ചീഫ് സെക്രട്ഠറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കുമെന്ന് ചീഫ് സെക്രട്ടറി. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നാണ് ഈ തുക ഈടാക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നാളെ മുതല്‍ ഫ്‌ളാറ്റ് ഒഴിപ്പിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ പണം നല്‍കുന്നതിനായി കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ തന്നെ ഇത് നേരിട്ടു നല്‍കും. അതിനുശേഷമായിരിക്കും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും പണം ഈടാക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തു കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതിനിടെ, മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്ളാറ്റുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്ളാറ്റ് ഒഴിയുന്നതിന് മുമ്പ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more