ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനിരയിലെ മുഖ്യമന്ത്രിമാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ സഖ്യം രൂപീകരിച്ചതിനാലാണോ ഇപ്പോഴത്തെ പേരുമാറ്റമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
ഇന്ത്യാ സഖ്യം അതിന്റെ പേര് ഭാരത് എന്ന് മാറ്റിയാല്‍ ഇവര്‍ വീണ്ടും പേര് മാറ്റുമോയെന്നും അദ്ദേഹം പരിഹസിച്ചു. ദല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
INDIA गठबंधन से ये लोग इतना बौखलाए हुए हैं कि देश का नाम तक बदल देंगे? अगर कल हमने अपने गठबंधन का नाम “भारत” रख लिया तो क्या “भारत” नाम भी बदल देंगे? pic.twitter.com/LS8ECPlNmF
— Arvind Kejriwal (@ArvindKejriwal) September 5, 2023
ലോകം നമ്മുടെ രാജ്യത്തെ അറിയുന്നത് ഇന്ത്യ എന്ന പേരിലാണെന്നും രാജ്യത്തിന്റെ പേര് മാറ്റാന്‍ പെട്ടെന്ന് എന്താണിവിടെ സംഭവിച്ചതെന്നുമായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചോദ്യം.
‘ഇന്ത്യയുടെ പേര് മാറ്റുന്നതായി ഞാന്‍ അറിഞ്ഞു. നമ്മള്‍ രാജ്യത്തെ ഭാരതം എന്ന് വിളിക്കാറുണ്ട്, ഇതില്‍ എന്താണിത്ര പുതുമ. പക്ഷെ ഇംഗ്ലീഷില്‍ പറയുന്നത് ഇന്ത്യ എന്നാണ്. ലോകം നമ്മെ ഇന്ത്യ എന്ന പേരിലാണ് അറിയുന്നത്,’ ഒരു സര്‍ക്കാര്‍ ചടങ്ങില്‍ സാംരിക്കവെ മമത പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.