| Sunday, 7th November 2021, 3:58 pm

'എല്ലാ ആവശ്യങ്ങളിലും നിങ്ങള്‍ കേരളത്തിനൊപ്പം നിന്നു'; കമല്‍ഹാസന് പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ 67ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസന്‍. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങള്‍ എന്നും കേരളത്തിനൊപ്പം നിന്നു. സിനിമയ്ക്കും സംസ്‌കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്ന് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പങ്കുവെച്ചു.

ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കമല്‍ഹാസന്റെ 67ാം പിറന്നാളാണിന്ന്.
കമല്‍ഹാസന് ജന്മദിന ആശംസകളുമായി എത്തുകയാണ് എല്ലാവരും. താരങ്ങളും സാധാരണക്കാരുമെല്ലാം കമല്‍ഹാസന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ആശംസകള്‍ നേരുന്നുണ്ട്.

നേരത്തെ നടന്‍ ഫഹദ് ഫാസിലും കമല്‍ഹാസന് പിറന്നാള്‍ ആശംസള്‍ നേര്‍ന്നിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയില്‍ കമല്‍ഹാസനും ഫഹദും ഒരുമിച്ചഭിനയിക്കുന്നുണ്ട്.

സെറ്റിലെ ചെറുപ്പക്കാരനായ പയ്യന് സന്തോഷകരമായ പിറന്നാള്‍ നേരുന്നു. കഥകള്‍ക്ക് നന്ദി. ചിരിയ്ക്ക് നന്ദി. മനസിലാക്കിയ പാഠങ്ങള്‍ക്ക് നന്ദി, എന്നാണ് ഫഹദ് കുറിച്ചത്.

പോസ്റ്റിനൊപ്പം ഇരുവരുമൊരുമിച്ചുള്ള ചിത്രവും ഫഹദ് പങ്കുവെച്ചിരുന്നു. വിജയ് സേതുപതിയാണ് വക്രമില്‍ ഇവര്‍ക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Chief MinisterEwishes Kamal Haasan on his 67th birthday

Latest Stories

We use cookies to give you the best possible experience. Learn more