national news
ചെന്നിത്തലയെ ഇനി തേടിയെത്താനുള്ളത് മുഖ്യമന്ത്രി പദവി: എം.കെ. രാഘവൻ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 23, 06:20 am
Thursday, 23rd November 2023, 11:50 am

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ ഭാവിയില്‍ തേടിയെത്താനുള്ളത് മുഖ്യമന്ത്രി സ്ഥാനമാണെന്ന് എം.കെ രാഘവൻ  എം.പി പറഞ്ഞതായി സിറാജ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകാനുള്ള അവസരം എത്രയും വേഗത്തില്‍ അദ്ദേഹത്തെ തേടിയെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് എം.കെ രാഘവൻ  പറഞ്ഞു.

രമേശ് ചെന്നിത്തലയോടൊപ്പവും കീഴിലുമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച നേതാക്കളെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്നും രാഘവന്‍ എം.പി കൂട്ടിച്ചേര്‍ത്തു.

വരും തെരഞ്ഞെടുപ്പുകളില്‍ രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കട്ടെയെന്ന് താന്‍ ആശംസിക്കുന്നുവെന്നും രാഘവന്‍ എം.പി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി. കേശവമേനോന്‍ ഹാളില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യുകയും എം.കെ രാഘവന്‍ എം.പി പുസ്തകത്തെ ഏറ്റുവാങ്ങുകയും ചെയ്തു.

Content Highlight: Chief Minister’s post to be sought after Chennithala: K.M. Raghavan M.P