Kerala News
മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും; കൊവിഡ് പ്രതിരോധം ഏറ്റെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 21, 02:20 am
Wednesday, 21st April 2021, 7:50 am

തിരുവനന്തപുരം: കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ് സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കും.

ഇനി മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും അവലോകന യോഗം ചേരുക. അവലോകന യോഗങ്ങള്‍ക്ക് ശേഷം മുന്‍പത്തെ പോലെ അദ്ദേഹം മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

കഴിഞ്ഞ 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അന്ന് വൈകീട്ട് തന്നെ ആശുപത്രി വിടുകയും ചെയ്തിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chief Minister  will reach thiruvananthapuram today