തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരന്തരം ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനാവുക. എന്നാല്‍ വാക്‌സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയില്‍ വാക്‌സീനേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ പക്കലുള്ള സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ആഗോള ടെണ്ടര്‍ വാക്‌സീന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനവും ടെണ്ടര്‍ വിളിച്ചാല്‍ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്‌സീനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്‌സീന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിളിച്ചാല്‍ വാക്‌സീനുകളുടെ വില ഉയരാതെ നിലനിര്‍ത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ ഇപ്പോള്‍ 252 ആശുപത്രികളുണ്ട്. 122.65 കോടി രൂപയാണ് പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്ക് ചെലവാക്കിയത്.
കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാകണം. ജനത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഡി.എം.ഒമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര സെല്ലാണ് കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് പുതുതായി 17821 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 196 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിനക്കണക്കാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Chief Minister Pinarayi Vijayan says that days have passed since the vaccine stock in state