| Sunday, 9th October 2022, 7:31 pm

പണം മുടക്കുന്നത് പ്രവാസികള്‍; ലോക കേരളസഭാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ അല്ല നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെലവ് വഹിക്കുന്നത് പ്രവാസി മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ലോക കേരളസഭയുടെ യൂറോപ്പ് യു.കെ മേഖലാ സമ്മേളനമാണ് ലണ്ടനില്‍ തുടങ്ങിയത്. പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ യൂറോപ്പ് യു.കെ മേഖലാ സമ്മേളനമാണ് ലണ്ടനില്‍ തുടങ്ങിയത്. മന്ത്രി പി. രാജീവും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ലണ്ടനിലെ മാര്‍ക്‌സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.

വിദേശ യാത്രക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രി കുടുംബസമേതം യാത്ര നടത്തുന്നതെന്നും യാത്രകൊണ്ട് എന്ത് നേട്ടമുണ്ടായി എന്നത് പൊതുജനത്തോട് പറയണമെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.

‘സ്വന്തം പാര്‍ട്ടി സെക്രട്ടറി വിട്ടുപിരിഞ്ഞപ്പോള്‍ ആ ദുഖത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി, തൊട്ടടുത്ത മണിക്കൂറില്‍ വിദേശയാത്ര നടത്തിയതിന്റെ രഹസ്യമെന്താണ്. എന്താണ് അതുകൊണ്ടുണ്ടായ മെച്ചം.

ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇദ്ദേഹത്തെ പോലെ വിദേശയാത്ര നടത്തിയിട്ടില്ല. പോകുന്ന യാത്രയിലൊക്കെ കുടുംബാംഗങ്ങളും ഉണ്ട്. ഈ യാത്രയില്‍ എത്ര കോടികള്‍ ചെലവിഴിച്ചുവെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് ജനങ്ങളോട് കണക്ക് പറയണം. ഇതിനനുസരിച്ച് കേരളത്തിന് കിട്ടിയ ഭൗതിക നേട്ടമെന്താണ്. സാധാരണക്കാരന്റെ പണമാണ് ധൂര്‍ത്തടിക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHT: Chief Minister Pinarayi Vijayan said that regional conferences of Loka Kerala Sabha are not held at government expense

We use cookies to give you the best possible experience. Learn more