Kerala
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍: സമയബന്ധിതമായി പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി; സര്‍വ്വകക്ഷി യോഗം അവസാനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 07, 02:00 pm
Sunday, 7th May 2017, 7:30 pm

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വ്വകക്ഷിയോഗം അവസാനിച്ചു. പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ പ്രധാന കാര്യങ്ങള്‍:

  • കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യോഗത്തില്‍ പൂര്‍ണ്ണ പിന്തുണ ലഭിച്ചു.
  • കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സമഗ്രമായ നിയമ നിര്‍മ്മാണം വേണ്ടിവരും.
  • ഇനി കയ്യേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടികള്‍ ഉണ്ടാകും.
  • വന്‍കിടക്കാരായാലും കയ്യേറ്റം ഒഴിപ്പിക്കും.
  • കയ്യേറ്റം ഒഴിപ്പിക്കലില്‍ ആദ്യ നടപടി വന്‍കിടക്കാര്‍ക്ക് നേരെ.

Don”t Miss: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്


  • പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
  • പട്ടയവിതരണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കും.
  • 1977-ന് മുന്‍പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുകയെന്നതാണ് ലക്ഷ്യം.
  • തോട്ടം തൊഴിലാളികള്‍ക്ക് വീട് നല്‍കുന്നതിന് മുന്‍ഗണന.
  • തോട്ടമുടമകള്‍ വ്യവസ്ഥ ലംഘിക്കുന്നത് അഗീകരിക്കില്ല.
  • മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കും.

മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ചുള്ള പട്ടിക റവന്യു വകുപ്പ് നേരത്തേ തയ്യാറാക്കിയിരുന്നു. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, പീരുമേട് താലൂക്കുകളിലെ കയ്യേറ്റങ്ങളെകുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. 130 ഓളം കയ്യേറ്റക്കാരുടെ പേരുകളാണ് ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്ളത്.