തിരുവനന്തപുരം: ചീഫ് സെക്രട്ടറിയ്ക്ക് ദിനപത്രത്തില്‍ ലേഖനമെഴുതാന്‍ അനുമതിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മാവോയിസ്റ്റുകളെ നേരിടുന്നതില്‍ അദ്ദഹത്തിന്റെ വ്യക്തപരമായ നിലപാടാണ് ലേഖനത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരേ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചീഫ് സെക്രട്ടറി അനുമതി വാങ്ങിയിട്ടില്ലെന്നും ലേഖനമെഴുതാന്‍ അനുമതിയുടെ ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മുന്‍വിധിയോടുകൂടി ലേഖനമെഴുതിയ സാഹചര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചോദിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അഗളിയിലെ മാവോയിസ്റ്റ് വെടിവെയ്പിനെ ന്യായീകരിച്ച് ഇന്നലെയാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ടോം ജോസിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. മാവോയിസ്റ്റുകള്‍ തീവ്രവാദികളാണെന്നും ജനാധിപത്യത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. ഭീകരരില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും ലേഖനത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലേഖനത്തില്‍ പ്രതിഷേധവുമായി സി.പി.ഐ ഇന്നലെതന്നെ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനം വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ ലേഖനം കണ്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.