തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഇതുവരെ കേന്ദ്രം പ്രതികരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തോട് വീണ്ടും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പലര്‍ക്കും അവരരവരുടെ വീടുകളിലേക്ക് പോകാന്‍ താത്പര്യമുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് നാടുകളിലേക്കെത്താന്‍ പ്രത്യേക നോണ്‍സ്‌റ്റോപ് ട്രെയിന്‍ ഏര്‍പ്പാടാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ എത്രയും പെട്ടെന്ന് നാടുകളിലേക്ക് തിരികെയെത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജോലിയും വരുമാനവുമില്ലാതായ ഇവര്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയ്യെടുത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നത്.
നാട്ടിലേക്കു മടങ്ങണമെന്ന അതിഥി തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.