പച്ചക്കറികളിലെ കീടനാശിനി പരിശോധന ശക്തമാക്കുമെന്നും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനും കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റിക്ക് കത്തയക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറിയും പഴങ്ങളുമൊക്കെയെത്തുന്നത്. എന്നാല്‍ ഇങ്ങനെയെത്തുന്ന പച്ചക്കറികളിലാണ് മാരകമായ വിഷാംശങ്ങള്‍ അടങ്ങിയതായി പഠനങ്ങളുണ്ടായത്. നിരോധിത കീടനാശിനികള്‍ വരെ അന്യസംസ്ഥാന തോട്ടങ്ങളില്‍ പ്രയോഗിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
വായിക്കുക: പച്ചക്കറികളില്‍ മാരകവിഷം: കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്