ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കും; ഹനാനെ സംരക്ഷിക്കണമെന്നും കളക്ടറോട് മുഖ്യമന്ത്രി
Kerala News
ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കും; ഹനാനെ സംരക്ഷിക്കണമെന്നും കളക്ടറോട് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 12:41 pm

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞിരുന്നു.

ALSO READ: ഹനാന് പിന്നാലെ എം.സി ജോസഫൈന് നേരെയും സൈബര്‍ ആക്രമണം

കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇതിനോടകം കേസെടുത്തിട്ടുണ്ട്.

WATCH THIS VIDEO: