ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് മോദി സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍.
പ്രളയത്തില്‍ ദുരിതമനുഭവിച്ചിരുന്നപ്പോള്‍ തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ലെന്ന് എം.കെ. സ്റ്റാലിന്‍ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്ദര്‍ശനം നടത്താന്‍ മോദിയ്ക്ക് സമയം കിട്ടിയിരുന്നെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച പ്രത്യേക പദ്ധതികള്‍ വ്യക്തമാക്കാന്‍ കഴിയുമോയെന്ന് നരേന്ദ്ര മോദിയെ സ്റ്റാലിന്‍ വെല്ലുവിളിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഡി.എം.കെ സര്‍ക്കാര്‍ സ്തംഭിപ്പിച്ച കേന്ദ്ര പദ്ദതികള്‍ മോദി വ്യക്തമാക്കണമെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ മോദിയുടെ വാഗ്ദാനം എവിടെയെന്നും സ്റ്റാലിന്‍ ചോദിച്ചു.
മോദിയുടെ ഗ്യാരന്റിയെക്കുറിച്ച് പ്രധാനമന്ത്രി നിരന്തരം പത്രങ്ങളിലും ചാനലുകളിലും പരസ്യം ചെയ്യുമ്പോള്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
നുണകളും വാട്‌സ്ആപ്പ് കഥകളും ബി.ജെ.പിയുടെ ഹൃദയമിടിപ്പാണെന്നും സ്റ്റാലിന്‍ പരിഹസിക്കുകയും ചെയ്തു. ഈ നുണകള്‍ പൗരന്മാര്‍ ഏറ്റെടുക്കുകയില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് എം.കെ. സ്റ്റാലിന്‍ ഊന്നിപ്പറയുകയുണ്ടായി. ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
‘മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം പ്രകടമാണ്. ഡി.എം.കെയെയും തമിഴ്നാട് സര്‍ക്കാരിനെയും പ്രധാനമന്ത്രി പലപ്പോഴായും അപകീര്‍ത്തിപ്പെടുത്തുന്നു,’ എന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Chief Minister M.K. Stalin Against Narendra Modi’s visit to Tamil Nadu