ഐസോള്‍: മിസോറാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാല തോറ്റു. ചമ്പായി സൗത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.മിസോറാം നാഷണല്‍ പ്രണ്ടിന്റെ ടി.ജെ ലാല്‍നുത്‌ലുന്‍ഗയാണ് ഇവിടെ വിജയിച്ചത്.
ഇത് രാഹുല്‍ ഗാന്ധിയുടെ വിജയം; മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സച്ചിന്‍ പൈലറ്റ്
രണ്ട് സീറ്റുകളില്‍ നിന്നായി ഇദ്ദേഹം ജനവധി തേടിയിരുന്നു. ചമ്പായ് സൗത്തിലും സെര്‍ച്ചിപ്പിലുമായിരുന്നു അദ്ദേഹം മത്സരിച്ചത്. സെര്‍ച്ചിപ്പില്‍ അദ്ദേഹം ഏറെ പിന്നിലാണ്. നേരത്തെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സെര്‍ച്ചിപ്പില്‍ നിന്നും 734 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം വിജയിച്ചത്.
1984 മുതല്‍ 1986 വരേയും 1989 മുതല്‍ 1998 വരേയും മുഖ്യമന്ത്രിയായത് ഇദ്ദേഹമായിരുന്നു. 2013 ലും ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയായി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 25 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസിന് അഞ്ച് സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഇവിടെ ഒരു സീറ്റാണ് ലഭിച്ചത്. 7 സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നിട്ട് നില്‍ക്കുന്നത്.