Kerala News
കെ.പി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 23, 05:50 am
Sunday, 23rd July 2023, 11:20 am

തിരവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷന്‍.

വൈകീട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമാ താരങ്ങള്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി അറിയിച്ചു.