കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശ്വാസമുണ്ടെന്ന് മുനമ്പം സമരസമിതി അംഗങ്ങള്‍.
മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായി പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി.
സമരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് 20ാം തീയ്യതി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ 22ന് തന്നെ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി. നിയമപരമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എത്രത്തോളം സാധ്യമാകുമെന്ന് യോഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചെരുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
വര്‍ഷങ്ങളായി മുനമ്പത്തെ ഭൂമിയില്‍ ജീവിക്കുന്നവരുടെ അവകാശങ്ങളാണ് പരിഹരിക്കപ്പെടേണ്ടതെന്നും അതിലൊരു ഘടകമാണ് കരം അടക്കുന്നത് പോലെയുള്ള കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോഗം തെരഞ്ഞെടുപ്പിന്‌ശേഷം നടത്തുമെന്ന് ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സംസ്ഥാനത്തെ ശക്തനായ ഒരു നേതാവിനെ കേള്‍ക്കുന്നുവെന്നും പറഞ്ഞ ബിഷപ്പ് 20ാം തീയതിക്ക് ശേഷം ശാശ്വതമായ പരിഹാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചെയ്തുതരുമെന്ന ധൈര്യത്തിലാണ് പോകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ കാര്യത്തില്‍ സമരവുമായി ബന്ധപ്പെട്ടവരുമായി തീരുമാനിച്ച ശേഷം നടപടിയെടുക്കുമെന്നും ബിഷപ്പ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന ഉറപ്പില്‍ നൂറുശതമാനവും വിശ്വസിക്കുന്നുവെന്ന് സമരസമിതി അംഗം ബെന്നി പറഞ്ഞു.
സമരം വളരെ സമാധാനപരമായാണ് നടത്തുന്നതെന്നും മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
Content Highlight: Chief Minister held discussion with Munambam Samara Samiti