നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി കൂടി പരിഗണിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി
Kerala News
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി കൂടി പരിഗണിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2018, 5:10 pm

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്നുപോയ സംസ്ഥാനത്തെ വീടുകളടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പരിസ്ഥിതി കൂടി പരിഗണച്ചാവും നിര്‍മ്മാണപ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം ഉണ്ടായ സമയത്ത് സര്‍ക്കാര്‍ സംവിധാനത്തെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനായി. അതേസമയം മഴ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള വിവരം തരുന്നതില്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴയെ പ്രതിരോധിക്കുന്ന തരത്തിലായിരിക്കും റോഡ് നിര്‍മ്മാണം.

ALSO READ: ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രണ്ടുശവശരീരങ്ങള്‍ കയറ്റിവിടാന്‍ ദൗര്‍ഭാഗ്യമുണ്ടായ ജനപ്രതിനിധിയാണ്; വീഴ്ചകള്‍ തുറന്നുകാട്ടി വി.ഡി സതീശന്‍

എന്നാല്‍ കേരളത്തിലുണ്ടായത് മനുഷ്യനിര്‍മിതമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. പ്രളയദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.

സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്നും സര്‍ക്കാരിന്റെ വീഴ്ച്ചകളെ വിമര്‍ശിച്ചതിലൂടെ പ്രതിപക്ഷത്തിന്റെ കടമയാണ് നിര്‍വഹിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

WATCH THIS VIDEO: