| Thursday, 2nd November 2023, 10:17 pm

റസൂല്‍ പൂക്കുട്ടിയുടെ 'ഒറ്റ' ചിത്രം കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവുമെത്തി. കൂടെ രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്നു. റസൂല്‍ പൂക്കുട്ടിയും നിര്‍മാതാവ് എസ്. ഹരിഹരനും ഒറ്റയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് ചിത്രം കാണാനെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മകള്‍, പേരക്കുട്ടി, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, നടിമാരായ രേവതി, സോന നായര്‍, മേനക, തുടങ്ങിയവരും ചിത്രം കാണാനെത്തി.

സാമൂഹ്യ പ്രസക്തിയുള്ള വിഷയം തുറന്ന് സംസാരിക്കുന്ന ‘ഒറ്റ’ ഒക്ടോബര്‍ 27നാണ് റിലീസ് ചെയ്തത്. സംവിധാന മികവ്, ചിത്രം സംസാരിക്കുന്ന വിഷയം എന്നിവ കൊണ്ടാണ് ഒറ്റ ശ്രദ്ധേയമാകുന്നത്. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായെത്തിയ ഒറ്റ ഒരു ഫാമിലി ഡ്രാമ ചിത്രമാണ്.

ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെന്‍ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. മാതാപിതാക്കളും മക്കളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത്. രണ്ട് കാലഘട്ടത്തിലും ഉള്ളവരെ ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിക്കും. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതം കൂടിയാണ് ഒറ്റ.

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുപ്പിക്കാതെയും ശ്രദ്ധ മാറാതെയും കഥക്കൊപ്പം സഞ്ചരിപ്പിക്കാന്‍ പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. എം. ജയചന്ദ്രന്‍, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

അരുണ്‍ വര്‍മയാണ് ‘ഒറ്റ’യുടെ ഛായാഗ്രാഹകന്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കുമാര്‍ ഭാസ്‌കറാണ്. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റര്‍: സിയാന്‍ ശ്രീകാന്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: അരോമ മോഹന്‍, വി. ശേഖര്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍: സിറില്‍ കുരുവിള, സൗണ്ട് മിക്‌സ്: കൃഷ്ണനുണ്ണി കെ.ജെ., ബിബിന്‍ ദേവ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍: ഫീനിക്‌സ് പ്രഭു, കോസ്റ്റ്യൂം: റിതിമ പാണ്ഡെ, മേയ്ക്കപ്പ്: രതീഷ് അമ്പാടി, പ്രൊഡക്ഷന്‍ മാനേജര്‍: ഹസ്മീര്‍ നേമം, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര.

മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്. കളറിസ്‌റ്: ലിജു പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ബോസ് വാസുദേവന്‍, ഉദയ് ശങ്കരന്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂല്‍ പൂക്കുട്ടി ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചത്.

Content Highlight: Chief Minister And Family To Watch Rasul Pookkutty’s ‘Otta’ Film

Latest Stories

We use cookies to give you the best possible experience. Learn more