| Monday, 9th December 2024, 6:29 pm

കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു; വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ (വി.ജി.എഫ്)കേന്ദ്രം തിരിച്ചടവും ലാഭവിഹിതവും ആവശ്യപ്പെട്ട് കത്തയച്ചതില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളിതുവരെ വി.ജി.എഫ് ഫണ്ടില്‍ കേന്ദ്രം ഒരു പദ്ധതിക്കും വിഹിതം ചോദിച്ചിട്ടില്ലെന്നും ഇത് മാനദണ്ഡങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടച്ചേ മതിയാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്. വി.ജി.എഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്‍കിയ കത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ ബി.ജി.എഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും ബി.ജി.എഫിന്റെ മാനദണ്ഡമനുസരിച്ച് ഒറ്റത്തവണ ഗ്രാന്റായാണ് നല്‍കുന്നതെന്നും വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വി.ജി.എഫ് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഇതിനായുള്ള കേന്ദ്രവിഹിതമാണ് 817 കോടി 80 ലക്ഷം രൂപയെന്നും സംസ്ഥാന വിഹിതം 817 കോടി 20 ലക്ഷം രൂപയുമാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ടിന് നല്‍കും.

കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം തുറമുഖ അന്താരാഷ്്ട്ര കമ്പനിക്കാണെന്നും ലാഭ വിഹിതം ലഭിച്ചുതുടങ്ങുമ്പോള്‍ തവണകളായി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വ്യവസ്ഥ വച്ചിരിക്കുന്നത്. അതായത് മാനദണ്ഡങ്ങളനുസരിച്ച് 10000, 12000 കോടി നല്‍കേണ്ടിവരും.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ തുകയെ വായ്പയായി വ്യാഖ്യാനിക്കുകയും തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്നും ഫണ്ടുമായി ബന്ധപ്പെട്ട കരാറ് തന്നെ അദാനി കമ്പനിക്കും കേന്ദ്രസര്‍ക്കാരിനും വായ്പ നല്‍കുന്ന ബാങ്കിനുമാണ്. എന്നാല്‍ തിരിച്ചടക്കാനുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റേതുമാണെന്ന വിചിത്രമായ ന്യായമാണ് കേന്ദ്രം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനാകെ ഗുണകരമായ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമ്പോഴും കേന്ദ്രം സംസ്ഥാനത്തിന് അധികാരം അടിച്ചേല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യങ്ങളുന്നയിച്ച് കത്തെഴുതിയപ്പോഴാണ് വിഴിഞ്ഞത്തിന് കേന്ദ്രം അനുവദിക്കുന്നത് ഗ്രാന്റല്ല വായ്പയാണെന്ന മറുപടി ലഭിച്ചത്. ഇതുവരെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ച ഒരു പദ്ധതിക്കും ഇതുവരെ തിരിച്ചടവിന് പറഞ്ഞിട്ടില്ലെന്നും കൊച്ചി മെട്രോക്ക് ഫണ്ട് അനുവദിച്ചിരുന്നുവെന്നും അപ്പോഴൊന്നും തിരിച്ചടവിന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 70 കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോയതില്‍ 20 ശതമാനം കേന്ദ്രത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഇത് ജി.എസ്.ടി ആയും പിന്നീട് കേന്ദ്രത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: The center imposes too much weight; Chief Minister against Centre’s stand on Vizhinjam port project

We use cookies to give you the best possible experience. Learn more