| Friday, 6th April 2018, 7:27 pm

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശാന്തിഭൂഷണ്‍ന്റെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ന്റെ ഹര്‍ജി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ശാന്തിഭൂഷന്‍ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന ജഡ്ജ്മാരെയോ കൊളീജിയത്തെയോ കേസ് ഏല്‍പ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേസുകള്‍ പരിഗണിക്കുന്നതിനും ഏല്‍പ്പിക്കുന്നതിനും പുതിയ നിയമങ്ങള്‍ രൂപീകരിക്കണമെന്നും ശാന്തിഭൂഷണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.


Read Also: ‘റോണോയെ വെല്ലും റാംസിയുടെ ഈ സുന്ദര ഗോള്‍’; അത്യുഗ്രന്‍ ബാക്ക് ഹീല്‍ ഗോളുമായി ആഴ്‌സണല്‍ താരം; വീഡിയോ കാണാം


ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയില്‍ 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് ലോയ 2012ല്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതുള്‍പ്പടെയുള്ള കേസുകള്‍ പരിഗണിക്കുന്നതിലുള്ള ക്രമക്കേടുകളാണ് ജഡ്ജുമാര്‍ ആരോപിച്ചത്.


Read Also: മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ


ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ നീക്കം നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more