| Monday, 1st October 2018, 11:05 pm

കോടതിക്കുള്ളില്‍ പാട്ട് പാടി യാത്രയപ്പ് നല്‍കി അഭിഭാഷകന്‍ : തടഞ്ഞ് ദീപക് മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിക്കുള്ളില്‍ പാട്ട് പാടി യാത്രയപ്പ് നല്‍കിയ അഭിഭാഷകനെ തടഞ്ഞ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചൊവ്വാഴ്ച വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് സഹപ്രവര്‍ത്തകര്‍ ഇന്ന് യാത്രയയപ്പ് നല്‍കിയിരുന്നു.

തിങ്കളാഴ്ച കോടതി നടപടികള്‍ അവസാനിക്കുന്നതിനിടെയാണ് ഒരു അഭിഭാഷകന്‍ വികാരാധീനനായി ഗാനം ആലപിച്ചത്.”തും ജിയോ ഹസാരോം സാല്‍” (നിങ്ങള്‍ നൂറു വര്‍ഷം ജീവിക്കട്ടെ) എന്ന ചലച്ചിത്ര ഗാനമാണ് അഭിഭാഷകന്‍ ആലപിച്ചത്. എന്നാല്‍ ഉടന്‍തന്നെ ചീഫ് ജസ്റ്റിസ് ഇടപെട്ട് പാട്ട് നിര്‍ത്താന്‍ പറയുകയായിരുന്നു.

Also Read: റാഫേലില്‍ പാര്‍ലമെന്റ് അന്വേഷണം വേണം; മലക്കംമറിഞ്ഞ് ശരദ് പവാര്‍

കോടതിക്കുള്ളില്‍ വച്ച് പാട്ട് പാടുന്നതിലെ അനൗചിത്യത്തിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് ഇടപെടുകയായിരുന്നു. ഇപ്പോള്‍ താന്‍ മനസ്സ കൊണ്ടല്ല സംസാരിക്കുന്നത് എന്നും, വൈകുന്നേരം കാണുമ്പോള്‍ മനസ്സില്‍ നിന്നും സംസാരിക്കാമെന്നും അഭിഭാഷകനോട് ദീപക് മിശ്ര പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍ എന്നിവരും ബെഞ്ചില്‍ ഉണ്ടായിരുന്നു.

2017 ഓഗസ്റ്റില്‍ ആണ് ദീപക് മിശ്ര സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.സര്‍വീസില്‍നിന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി ചൊവ്വാഴ്ച വരെയാണ്. ചൊവ്വാഴ്ച അവധി ആയതിനാല്‍ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമാണ് തിങ്കളാഴ്ച്ച.

377,ആധാര്‍ കാര്‍ഡ്, വിവാഹേതര ലൈംഗിക ബന്ധം, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങി ചരിത്ര വിധികള്‍ പുറത്തിറക്കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയില്‍നിന്ന് വിരമിക്കുന്നത്.

We use cookies to give you the best possible experience. Learn more