തിരുവനന്തപുരം: ജസ്റ്റിസ് കെമാല്‍പാഷയ്‌ക്കെതിരെ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവം ദു:ഖകരമാണെന്നും കോടതിയെ വിലയിടിച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അവജ്ഞയോടെ തള്ളണമെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും പറഞ്ഞു. അല്‍പ്പന്‍മാരുടെ അവഹേളനത്തെ തള്ളിക്കളയുന്നെന്നും അദ്ദേഹം പറഞ്ഞു. .
Dont Miss സാബിത്ത് മലേഷ്യയില്‍ പോയില്ലെന്ന് യാത്രാ രേഖകള്‍ ; മലേഷ്യയില്‍ പോയെന്ന പ്രചരണം തെറ്റ്
ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രധാന വിമര്‍ശനം. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്നും കമാല്‍ പാഷ പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ യാത്രയപ്പ് സമ്മേളനത്തിലാണ് കമാല്‍ പാഷ ഇക്കാര്യം പറഞ്ഞത്.
ജാതി മത അടിസ്ഥാനത്തില്‍ പതിച്ച് നല്‍കേണ്ടതല്ല ജഡ്ജ്മാരുടെ നിയമനം. സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പദവികളില്‍ വിരമിക്കുന്ന താന്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ എത്തരുതെന്നും കമാല്‍ പാഷ പറഞ്ഞിരുന്നു.
താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റി എന്നാണ് വിശ്വാസം. വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള്‍ ഉണ്ട്. അത് ഇനിയും ഉണ്ടാകുമെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.