തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും.
ബുധനാഴ്ച പതിനൊന്ന് മണിയൊടെയാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചര്‍ച്ച നടത്തുന്നത്. നേരത്തെ ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം പ്രചരണായുധമാക്കാനാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.
സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്നും. സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണെന്നും ടിക്കാറാം പറഞ്ഞിരുന്നു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ബി.ജെ.പി പരാതിയും നല്‍കിയിരുന്നു.
കമ്മീഷന്‍ നിലപാടിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോള്‍ വോട്ടിന് വേണ്ടി ശബരിമലയെ രാഷ്ട്രീയാധുമാക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നായിരിന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും രംഗത്തെയിരുന്നു.
Also Read മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു
പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.
ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് എല്ലായിടത്തും ഫലമറിയാം.
DoolNews Video