|

'ബാലറ്റ് പേപ്പറിലേക്ക് ഇനി ഒരു മടങ്ങിപോക്കില്ല'; പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു അട്ടിമറിയും സാധ്യമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെന്നും പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെങ്കിലും പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന് നിരവധി പ്രതിപക്ഷ കക്ഷികള്‍ പല ഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ ഒരാലോചനയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്മീഷണര്‍.