ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിന്നു. അങ്ങനെ മലയാള സിനിമ ഏറ്റവും ഉയർച്ചയിലുള്ള സമയമാണ്.
തനിക്ക് മുമ്പേ മറ്റുചിലരും മഞ്ഞുമ്മൽ ബോയ്സിന്റെ കഥ സിനിമയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് സംവിധായകൻ ചിദംബരം പറയുന്നത്. ഒരു റിയൽ സ്റ്റോറി സിനിമയാക്കുമ്പോൾ നിറയെ വെല്ലുവിളിയുണ്ടെന്നും അതുകൊണ്ടാവാം അവർ അന്ന് ചിത്രം ഉപേക്ഷിച്ചതെന്നും ചിദംബരം പറഞ്ഞു.
എന്നാൽ ഇന്ന് മലയാള സിനിമ ഇങ്ങനെയൊരു ചിത്രം ചെയ്യാൻ വളർന്നു കഴിഞ്ഞെന്നും ഇതാണ് നല്ല സമയമെന്നും ചിദംബരം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ചിദംബരം.
‘ഞാൻ മാത്രമല്ല, എനിക്ക് മുമ്പേ രണ്ട് മൂന്ന് പേര് ഈ സിനിമ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പടത്തിൽ ഇവരുടെ റിയൽ ലൈഫ് സ്റ്റോറി എടുക്കാൻ വേണ്ടി നമ്മൾ എഴുതി വരുമ്പോഴാണ് ഇത് കുറച്ച് വലുതാണല്ലോയെന്ന് മനസിലാക്കുക. പടം ഉണ്ടാക്കാൻ തുടങ്ങുമ്പോൾ മാത്രമേ നമുക്ക് അതിന്റെ സ്കേൽ മനസിലാവുള്ളൂ.
അങ്ങനെ ആയിരിക്കാം എനിക്ക് മുമ്പേ ശ്രമിച്ചവർ ഈ പടം വേണ്ടായെന്ന് വെച്ചത്. പക്ഷെ ഇന്ന് മലയാള സിനിമ ഇങ്ങനെയുള്ള സിനിമകൾ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇതാണ് അത് ചെയ്യാനുള്ള കറക്റ്റ് സമയം,’ചിദംബരം പറയുന്നു.
Content Highlight: Chidhambaram Talk About Manjummal Boys Movie