| Monday, 2nd September 2024, 8:48 pm

മമ്മൂക്കയുടെ ആ സിനിമയാണ് കഴിഞ്ഞ കൊല്ലം എന്നെ കൊതിപ്പിച്ചത്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വപ്നതുല്യമായ തുടക്കമാണ് ഈ വർഷം മലയാള സിനിമയ്ക്ക് ലഭിച്ചത്. തുടരെത്തുടരെ മികച്ച സിനിമകൾ മലയാളത്തിൽ നിന്ന് ഈ വർഷം എത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, പ്രേമലു, ഭ്രമയുഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ലോക വ്യാപകമായി ഏറ്റവും കളക്ഷൻ നേടാൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞു. ബ്ലാക്ക് ആന്റ് വൈറ്റിൽ എത്തി പ്രേക്ഷകരെ ഞെട്ടിക്കാൻ മമ്മൂട്ടിയുടെ ഭ്രമയുഗത്തിനും സാധിച്ചു. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയുഗം.

കഴിഞ്ഞ കൊല്ലം തന്നെ കൊതിപ്പിച്ച ചിത്രം ഭ്രമയുഗമാണെന്ന് പറയുകയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം. സിനിമകൾ ചെയ്യാൻ വളരെ കുറച്ച് പ്ലോട്ടുകൾ മാത്രമേയുള്ളൂവെന്നും അതിൽ വലിയ വ്യത്യസ്തത കൊണ്ടുവരികയെന്നതാണ് പ്രധാനമെന്നും ചിദംബരം പറഞ്ഞു.

ഒരു മനുഷ്യൻ കുഴിയിലേക്ക് വീഴുന്നു എന്നതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്ലോട്ടെന്നും ചിദംബരം പറഞ്ഞു. മലയാള മനോരമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

‘കഴിഞ്ഞ കൊല്ലം എന്നെ ഏറ്റവും കൊതിപ്പിച്ച പടം ഭ്രമയുഗമായിരുന്നു. നമുക്ക് സിനിമയാക്കാൻ ശരിക്കും ഏഴ് പ്ലോട്ടുകൾ മാത്രമേയുള്ളൂ. അതിൽ ഒരു പ്ലോട്ടാണ് ഒരു മനുഷ്യൻ കുഴിയിലേക്ക് വീഴുന്നത്. അതാണ് മഞ്ഞുമ്മൽ ബോയ്സ്.

ആ ഏഴ് പ്ലോട്ടിൽ എത്ര വ്യത്യസ്തമായി നമ്മളത് പറയാൻ ശ്രമിക്കും എന്നതാണ് നോക്കേണ്ടത്. കുറച്ച് കഥകളെയുള്ളൂ. ഒരു ലൗ സ്റ്റോറി, ഒരു റിവഞ്ച് സ്റ്റോറി അല്ലെങ്കിൽ ഒരു ഫാമിലി ഡ്രാമ അങ്ങനെ വളരെ കുറച്ച് പ്ലോട്ടുകളെയുള്ളൂ.

അത് എത്രയൊക്കെ വ്യത്യസ്തമായ രീതിയിൽ നമ്മൾ പാക്കേജ് ചെയ്യുന്നു, ഏതൊക്കെ രീതിയിൽ നമ്മൾ അനാട്ടമി ചെയ്യുന്നു. അതൊക്കെയാണ് പ്രധാനം,’ചിദംബരം പറയുന്നു.

Content Highlight: Chidhambaram Talk About Bramayugam Movie

We use cookies to give you the best possible experience. Learn more