ന്യൂദല്‍ഹി: നിരപരാധികളെ വ്യാജകേസുകളില്‍ അകത്താക്കുന്ന ഗുജറാത്ത് മോഡലിന്റെ ഇരയാണ് പി.ചിദംബരം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ചിദംബരത്തിനെതിരെ തെളിവുകളില്ലെന്നും വ്യാജകേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു.
‘1984-85 മുതല്‍ എനിക്ക് ചിദംബരത്തെ അറിയാം. നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്ത സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം. മധ്യപ്രദേശില്‍ അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം എന്നെ അകത്താക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. പക്ഷെ കേസുകളൊന്നും ലഭിക്കാതിരുന്നത് കൊണ്ടാണ്.’ ദിഗ്‌വിജയസിങ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ രാഷ്ട്രീയത്തിനെതിരാണ് തന്റെ പോരാട്ടമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ എന്‍ എക്സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും തിഹാറില്‍ കഴിഞ്ഞിട്ടുണ്ട്.