മഞ്ഞുമ്മല്‍ ബോയ്‌സ് അവര്‍ക്ക് ഇഷ്ടമാകുമെന്ന് അറിയാമായിരുന്നു; എന്നാല്‍ ഇത്ര റീച്ച് ഞാന്‍ പ്രതീക്ഷിച്ചില്ല: ചിദംബരം
Film News
മഞ്ഞുമ്മല്‍ ബോയ്‌സ് അവര്‍ക്ക് ഇഷ്ടമാകുമെന്ന് അറിയാമായിരുന്നു; എന്നാല്‍ ഇത്ര റീച്ച് ഞാന്‍ പ്രതീക്ഷിച്ചില്ല: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th February 2024, 3:34 pm

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ചിദംബരം. തമിഴ് പ്രേക്ഷകരെ കണക്ട് ചെയ്യണമെന്ന് കരുതിയല്ല താന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെടുത്തത് എന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ പി.ടി പ്രൈമിനോട് സംസാരിക്കുകയായിരുന്നു ചിദംബരം. എന്നാല്‍ തമിഴ് പ്രേക്ഷകരുമായി പടം വളരെ നന്നായി കണക്ടാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ ഹാസന്റെ ഗുണ സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍സിനും ഒരുപോലെ ഇഷ്ടമാണെന്നും തനിക്ക് കണ്‍മണി അന്‍പോട് പാട്ട് ഏറെ പ്രിയപെട്ടതാണെന്നും ചിദംബരം കൂട്ടിചേര്‍ത്തു.

സിനിമയില്‍ ആ പാട്ട് വരുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് പറയുന്ന അദ്ദേഹം എന്നാല്‍ തമിഴ്‌നാട്ടില്‍ മഞ്ഞുമ്മലിന് ഇത്രയും റീച്ച് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു.

‘തമിഴ് പ്രേക്ഷകരെ കണക്ട് ചെയ്യണമെന്ന് കരുതിയല്ല ആ പടം എടുത്തത്. എന്നാല്‍ പടം വളരെ നന്നായി കണക്ടാവുകയായിരുന്നു. ഗുണ സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍സിനും ഒരുപാട് ഇഷ്ടമാണ്. കണ്‍മണി പാട്ടും പ്രിയപെട്ടതാണ്.

സിനിമയില്‍ ആ പാട്ട് വരുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത്രയും റീച്ച് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,’ ചിദംബരം പറഞ്ഞു.


Content Highlight: Chidambaram Talks About Tamil Audience Of Manjummel Boys