| Thursday, 8th November 2018, 5:52 pm

ആര്‍.ബി.ഐ ഗവര്‍ണറെ പുറത്താക്കുന്നത് ആപത്ത്; ഊര്‍ജിത് പട്ടേല്‍ തീരുമാനത്തിലുറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷ: ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:കേന്ദ്ര ബാങ്ക് ആയ ആര്‍.ബി.ഐ യും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള കലഹം മൂര്‍ച്ചിക്കുന്നത് രാജ്യത്തിന് ആപത്താണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം.നവംബര്‍ പത്തൊന്‍പതിന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ പട്ടേല്‍ നിലപാടിലുറച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പി ചിദംബരം പറഞ്ഞു.

“റിസര്‍വ്വ് ബാങ്കിനു മുകളില്‍ സമ്മര്‍ദം ചെലുത്തുന്നതും ഊര്‍ജിത് പട്ടേലിനെ നിര്‍ബന്ധിച്ച് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതും രാജ്യത്തിന് ആപത്കരമായ പ്രത്യാഘാതം ഊണ്ടാക്കും ” ചിദംബരം പറഞ്ഞു.

വലിയ തുക കേന്ദ്ര സര്‍ക്കാറിനു കൈമാറാനാവശ്യപ്പെടുകയും ഗവര്‍ണര്‍ വിസമ്മതിക്കുകയും ചെയതതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ചിദംബരം പറയുന്നു. മുന്‍പൊരിക്കലും തുടരാത്ത തരം രീതിയാണിത് എന്നും അദ്ദേഹം പറഞ്ഞു.

Also Read:  വിവാദ പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

രാജ്യത്ത് ധനകമ്മി നിലനില്‍ക്കുമ്പോഴും ഈ സര്‍ക്കാര്‍ വരാനിരിക്കുന്ന തെരഞ്ഞെുപ്പിനുള്ള ചിലവ് കണ്ടെത്തുകയാണെന്ന് ചിദംബരം ആരോപിക്കുന്നു. ഒരു ലക്ഷം കോടി രൂപയാണ് റിസര്‍വ്വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ വിസമ്മതിച്ചോടെ സര്‍ക്കാര്‍ സെക്ഷന്‍ സെവന്‍ ഉപയോഗിച്ചു. സെക്ഷന്‍ സെവന്‍ പ്രകാരം സര്‍ക്കാരിന് ആര്‍.ബി.ഐ ചീഫിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഗവര്‍ണര്‍ക്ക് അത് അനുസരിക്കാം അല്ലെങ്കില്‍ രാജി വെക്കാം.

ഈ നീക്കം ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെ കുറിച്ച് ഈ സര്‍ക്കാറിന് ഒന്നും അറിയില്ലെന്നും ചിദംബരം പറയുന്നു. ആര്‍.ബി.ഐ ക്ക് സമഗ്രമായ ഉപദേശം നല്‍കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പക്ഷം.

Latest Stories

We use cookies to give you the best possible experience. Learn more