| Thursday, 14th March 2024, 6:43 pm

അദ്ദേഹത്തിനോട് കഥ പറയണമെങ്കില്‍ ഞാന്‍ കുറച്ചുകൂടി തയാറെടുപ്പ് നടത്തേണ്ടതുണ്ട്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് റെക്കോഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 176 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 40 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്. 2018 തമിഴ്നാട്ടില്‍ നിന്ന് നേടിയ 2.8 കോടിയുടെ റെക്കോഡാണ് മഞ്ഞുമ്മലിലെ ടീംസ് തകര്‍ത്തത്.

ചിത്രം കണ്ട് സിനിമാമേഖലയിലെ പലരും പ്രശംസിച്ചു. കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ച് അഭിനന്ദിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ നല്ല രീതിയില്‍ പ്രിപ്പയര്‍ ചെയ്യേണ്ടി വരുമെന്ന് ചിദംബരം പറഞ്ഞു. കമല്‍ ഹാസനെ വെച്ച് സിനിമയെടുക്കുകയാണെങ്കില്‍ അത് എങ്ങനെയുള്ള സിനിമയായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചിദംബരം.

‘കമല്‍ സാറിനെ വെച്ച് സിനിമ എടുക്കുകയാണെങ്കില്‍ അത് എങ്ങനെയുള്ളതാവും എന്ന് എനിക്ക് അറിയില്ല. നമ്മള്‍ ഏത് സബ്ജക്ടുമായി ചെന്നാലും അതിനെക്കുറിച്ച് നല്ല അറിവുള്ള ആളാണ് അദ്ദേഹം. അപ്പോള്‍ മിനിമം ഒരു അഞ്ച് കഥയെങ്കിലും ആദ്യം നോക്കി വെക്കണം. ഒരിക്കലും അദ്ദേഹത്തെ നേരില്‍ കാണാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

അതുപോലെ സിനിമ കണ്ട് രജിനി സാര്‍ വിളിക്കുമെന്നും ഞാന്‍ കരുതിയിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും ഞാന്‍ സ്വപ്‌നതുല്യമായ അവസ്ഥയിലാണ്. അതുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. എന്റെ ആഗ്രഹങ്ങളില്‍ ഉള്ള കാര്യങ്ങളാണ് കമല്‍ സാറിനെയും രജിനി സാറിനെയും വെച്ച് സിനിമ ചെയ്യണമെന്ന്. അതിന് കുറച്ച് സമയമെടുക്കേണ്ടി വന്നാലും സാരമില്ല,’ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram says that he wish to work with Kamal Haasan

Latest Stories

We use cookies to give you the best possible experience. Learn more