ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തിയേറ്ററിലിരുന്ന് സിനിമ കണ്ടപ്പോള്‍ ഏറ്റവും സാറ്റിസ്ഫാക്ഷന്‍ തോന്നിയ സീനിനെക്കുറിച്ച് ചിദംബരം പങ്കുവെച്ചു. അത്രയും വലിയ ക്രൗഡിന്റെ കൂടെയിരുന്ന് കണ്ടപ്പോള്‍ ഏറ്റവും സാറ്റിസ്ഫാക്ഷന്‍ തന്ന സീന്‍ ഏതെന്ന ചോദ്യത്തിന് ചിദംബരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ബാലു വര്‍ഗീസിന്റെ കഥാപാത്രം വിളിക്കുമ്പോള്‍ ശ്രീനാഥ് ഭാസി കണ്ണു തുറക്കുന്ന സീന്‍ ഉണ്ട്. തിയേറ്ററിലിരുന്ന് കണ്ടപ്പോള്‍ ഏറ്റവും സാറ്റിസ്ഫാക്ഷന്‍ തന്ന സീന്‍ അതായിരുന്നു. പിന്നെ ഒഫ്‌കോഴ്‌സ്, ലാസ്റ്റ് സീന്‍. ഗുണാ സിനിമക്ക് ട്രിബ്യൂട്ട് കൊടുക്കുന്ന സീനും അതുപോലയായിരുന്നു. ആ ഒരു സീന്‍ ഗുണാ സിനിമക്ക് വേണ്ടിയായിരുന്നു. പിന്നെ ലാസ്റ്റ് സൈനിങ് ഓഫ്, എല്ലാവരും പോയിട്ട് ആ കുഴി ഗ്രില്ലിട്ട് അടച്ചത്. ഇനി അവിടെ എന്തൊക്കെ സംഭവിക്കാം എന്നുള്ള ചോദ്യം ബാക്കി വെച്ച് അവസാനിപ്പിച്ചത്. ഇതൊക്കെയാണ് എന്റെ ഫേവറിറ്റ് സീന്‍,’ ചിദംബരം പറഞ്ഞു.
ചന്തു സലിംകുമാര്‍, അഭിറാം പൊതുവാള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിറും, ബാബു ഷാഹിറും, ഷോണ്‍ ആന്റണിയും ചേര്‍ന്നാണ്.
Content Highlight: Chidambaram reveals his favorite scene from Manjummel Boys