വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തതിന് മുന്‍പ് വസ്തുതകള്‍ അന്വേഷിക്കണം: ചിദംബരം
India
വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തതിന് മുന്‍പ് വസ്തുതകള്‍ അന്വേഷിക്കണം: ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th March 2014, 6:28 am

[share]

[] ന്യൂദല്‍ഹി: വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ അന്വേഷിക്കണമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.

വാര്‍ത്തകള്‍ ബ്രേക് ചെയ്യാനുള്ള വ്യഗ്രത വസ്തുതാന്വേഷണം ഇല്ലാതാക്കുന്നു.

വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്ന് മാറി വാര്‍ത്തകള്‍ ബ്രേക് ചെയ്യുന്നതായി ജേണലിസം മാറിയിരിക്കുന്നു.

തനിക്ക് ലഭിച്ച വിവരം വെച്ചുതാമസിപ്പിച്ചാല്‍ മറ്റൊരാള്‍ ബ്രേക് ചെയ്യുമെന്നതുകൊണ്ട് മാധ്യമ പ്രവര്‍ത്തകന് അതേക്കുറിച്ച് അന്വേഷിക്കാനും പറ്റാതാകുന്നു.

പക്ഷേ വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ കൈമുതല്‍ എന്നോര്‍ക്കണം- ചിദംബരം പറഞ്ഞു.

അതേസമയം  മാധ്യമപ്രവര്‍ത്തനം അപകടം പിടിച്ച മേഖലയായി മാറിയിട്ടുമുണ്ടെന്നും സംഘര്‍ഷ മേഖലകളില്‍ മരിക്കുന്ന പത്ര-ചാനല്‍ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സൂചകമാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകത്തിന്റെ പുതിയ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്യവെ ചിദംബരം പറഞ്ഞു.