'നിശ്ശബ്ദമായ രാജ്യസ്‌നേഹം അക്രമകാരിയായ ദേശീയതയെ പരാജയപ്പെടുത്തും'; ഹരിയാന ബി.ജെ.പിക്ക് ചിദംബരത്തിന്റെ ഒറ്റവാക്ക് പ്രഹരം
assembly elections
'നിശ്ശബ്ദമായ രാജ്യസ്‌നേഹം അക്രമകാരിയായ ദേശീയതയെ പരാജയപ്പെടുത്തും'; ഹരിയാന ബി.ജെ.പിക്ക് ചിദംബരത്തിന്റെ ഒറ്റവാക്ക് പ്രഹരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 7:13 pm

ഹരിയാനയിലെ ബി.ജെ.പിയുടെ ലീഡ് നില താഴാന്‍ കാരണം ദേശീയത അടിച്ചേല്‍പിച്ചതാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. ഹരിയാനയിടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചിദംബരത്തിന്റെ ഒറ്റവാക്കിലുള്ള പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിശ്ശബ്ദമായ രാജ്യസ്‌നേഹം അക്രമകാരിയായ ദേശീയതയെ പരാജയപ്പെടുത്തും’, ചിദംബരം പറഞ്ഞതിങ്ങനെ.

ഹരിയാനയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടുകൊണ്ടിരിക്കുന്നത്. 40 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മഹാരാഷ്ടയ്ക്ക് പിന്നാലെ ഹരിയാനയും തൂത്തുവാരുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് കോണ്‍ഗ്ര്‌സ തകര്‍ന്നടിയുമെന്നായിരുന്നു എക്‌സിറ്റ് പോളുടകളും പ്രവചിച്ചിരുന്നത്.

ജെ.ജെ.പിയോടെ സര്‍ക്കാര്‍ രൂപീകരിക്കാം എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷമായ 46 എന്ന മാജിക്ക് സംഖ്യ കൈവരിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സാധിച്ചിട്ടില്ല.

ജാട്ട് വിഭാഗക്കാര്‍ക്കിടയിരുണ്ടായിരുന്ന ബി.ജെ.പി വിരുദ്ധ വികാരവും കര്‍ഷകപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, രാജ്യസുരക്ഷയുമായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി ഉയര്‍ത്തിയ പ്രചരണ തന്ത്രങ്ങള്‍. എന്നാല്‍ സാധാരണക്കാരുടെയിടയില്‍ ഇത് വിലപ്പോയില്ല എന്നുവേണം മനസിലാക്കാന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ