| Thursday, 10th September 2020, 5:44 pm

ഒരുതുണ്ട് കടലാസില്‍ എഴുതിയ മൂല്യമില്ലാത്ത 'ആശ്വാസവാക്കുകള്‍' അല്ല വേണ്ടത്; കേന്ദ്ര സര്‍ക്കാരിനെതിരെ പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാര വിടവ് നികത്താന്‍ പണം കടം വാങ്ങുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ‘ലെറ്റര്‍ ഓഫ് കംഫേര്‍ട്ട്’നല്‍കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

ഒരുതുണ്ട് കടലാസില്‍ എഴുതിയ മൂല്യമില്ലാത്ത ‘ആശ്വാസവാക്കുകള്‍’ മാത്രമാണവയെന്നും ചിദംബരം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് രൊക്കം പണം ആവശ്യമാണെന്നും കടം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവില്‍ കോടാലി വീഴുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് രൊക്കം പണമാണെന്നും വിഭവങ്ങള്‍ സമാഹരിക്കാനും ജി.എസ്.ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുമുള്ള ഒമാര്‍ഗങ്ങളും സൗകര്യവും കേന്ദ്രത്തിന് മാത്രമേ ഉള്ളൂവെന്നും മുന്‍ ധനമന്ത്രികൂടിയായിരുമന്നു ചിദംബരം പറഞ്ഞു.

സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ കേന്ദസര്‍ക്കാര്‍ നോക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, 14 ശതമാനത്തിന് താഴെയാണ് വാര്‍ഷിക വളര്‍ച്ചയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ പാലിക്കാനാവില്ലെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു.

നഷ്ടപരിഹാരം നല്‍കുന്നതിന് പകരം സംസ്ഥാനങ്ങളോട് കടം വാങ്ങിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content high lights: Chidambaram on GST compensation

We use cookies to give you the best possible experience. Learn more