| Saturday, 19th October 2019, 12:07 am

ഇന്ദ്രാണി മുഖര്‍ജി പി.ചിദംബരവുമായി കൂടികാഴച്ച നടത്തിയിരുന്നു, 5 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കി; ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഓഫ്ഷോര്‍ പേയ്മെന്റുകളിലൂടെ 5 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി ഇന്ദ്രാണി മുഖര്‍ജി അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട്. 2007 മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളില്‍ ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് ചര്‍ച്ച ചെയ്യാന്‍ താനും പി.ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും ഇന്ദ്രാണി മുഖര്‍ജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ദ്രാണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ അഞ്ച് രാജ്യങ്ങളിലേക്ക് ലെറ്റര്‍ റോഗേറ്ററി അയച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഇന്ദ്രാണി മുഖര്‍ജിക്കുയുമടക്കം 14 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിന് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

2017 മെയിലാണ് സി.ബി.ഐ ചിദംബരത്തിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.

തുടര്‍ന്ന് ദല്‍ഹിയിലെ ജോര്‍ബാഗ് വസതിയില്‍ വച്ച് ഓഗസ്റ്റ് 21ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പല തവണ ചിദംബരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ദല്‍ഹി ഹൈക്കോടതി ഇതെല്ലാം തള്ളുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് സെപ്തംബര്‍ 30ന് നല്‍കിയ ജാമ്യാപേക്ഷയും തള്ളിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more