| Wednesday, 11th December 2019, 8:51 pm

ഇപ്പുറത്ത് ചിദംബരം,അപ്പുറത്ത് കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയും; ഇന്ന് സുപ്രീം കോടതിയില്‍ കണ്ടത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഇന്ന് സുപ്രീം കോടതിയിലെത്തി. അഭിഭാഷകനായാണ് ചിദംബരം സുപ്രീം കോടതിയിലെത്തിയത്.

രണ്ട് കേസുകളില്‍ ഹാജരാവുന്നതിന് വേണ്ടിയാണ് ചിദംബരം കോടതിയിലെത്തിയത്. ചിഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പിലായിരുന്നു കേസുകള്‍.

പ്രമുഖ വ്യവസായി ജയദേവ് ഷ്രോഫും ഭാര്യ പൂനം ഭഗത്തും തമ്മിലുള്ള വിവാഹ മോചന കേസായിരുന്നു ഒരു കേസ്. തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസായിരുന്നു മറ്റൊരു കേസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയദേവ് ഷ്രോഫിന് വേണ്ടി ചിദംബരം ഹാജരായപ്പോള്‍ പൂനം ഭഗത്തിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയുമായിരുന്നു. കേസില്‍ ഇന്ന് വാദം കേട്ടില്ല.

ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മാറ്റി. തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി കോണ്‍ഗ്രസിന് വേണ്ടിയാണ് ചിദംബരം ഹാജരായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more