| Wednesday, 13th March 2024, 10:00 am

ഭാസിയെ തലൈവരേ എന്നാണ് വിളിക്കുന്നത്; തമിഴ്‌നാട് ഈ പടം സ്വീകരിച്ചിരിക്കുന്നത് വേറൊരു തരത്തിലാണ്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് തമിഴ് നാട്ടില്‍ ലഭിച്ച സ്വീകാര്യതയെ കുറിച്ച് പറയുകയാണ് സിനിമയുടെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണപതി. ഇത്രയും സ്വീകാര്യത തമിഴ്‌നാട്ടില്‍ തങ്ങള്‍ പ്രതീക്ഷിരുന്നില്ലെന്നും അവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ അവിശ്വസിനീയമാണെന്നും ഗണപതി പറഞ്ഞു.

ചിദംബരം എന്ന പേരൊക്കെ സാധാരണ അവിടുത്തുകാരുടെ പേരാണ്. ചിദംബരത്തെ അവര്‍ അവരിലൊരാളാക്കിയിരിക്കുകയാണ്. അതുപോലെ ഭാസിയെ തലൈവരേ എന്നാണ് വിളിക്കുന്നത്. ഒരു തമിഴ് സിനിമയായിട്ടാണ് തമിഴ്‌നാട്ടുകാര്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ കാണുന്നതെന്നും ഗണപതി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ തമിഴ്‌നാട് ഈ പടം സ്വീകരിച്ചിരിക്കുന്നത് വേറൊരു തരത്തിലാണ്. മലയാളി ഓഡിയന്‍സിനേക്കാളും ഇത് അവരുടെ സിനിമയായിട്ടാണ് തമിഴ്‌നാട്ടുകാര്‍ ഈ പടത്തെ കണക്ട് ചെയ്തിരിക്കുന്നത്. ഇതൊരു തമിഴ് പടമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. ഉറപ്പായിട്ടും തമിഴ് പടം കൂടിയാണ്.

വിജയ് മുത്തു സാറിന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്ന വിഷമം ഞാന്‍ അറിഞ്ഞത്. എനിക്ക് അറിയില്ലായിരുന്നു അദ്ദേഹം ഇത്രയും പ്രതിസന്ധിയില്‍ ആണയിരുന്നെന്നും ഒരു നല്ല കഥാപാത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നെന്നും.

നമ്മള്‍ പുള്ളിയെ കാണുന്നു പുള്ളി ഓഡിഷന്‍ ചെയ്യുന്നു. വരുന്നു. എന്നല്ലാതെ അദ്ദേഹം കടന്നുപോകുന്ന സ്‌റ്റേജൊന്നും അറിയില്ലായിരുന്നു. അത്തരത്തില്‍ അവര്‍ക്ക് അത്രയും നമ്മളുമായിട്ട് കണക്ഷനായി.

ചിദംബരം എന്ന പേരൊക്കെ കേള്‍ക്കുമ്പോള്‍ അവരില്‍ ഒരാളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ഞങ്ങളുടെ നാട്ടുകാരാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്ന രീതിയില്‍ അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

അവിടെ ഭാസിയെ കാണുമ്പോള്‍ സുഭാഷേ.. തമ്പി സുഭാഷേ തലൈവരേ എന്നാണ് വിളിക്കുന്നത്. ജീന്‍ ചേട്ടനെ പെരിയവരേ എന്നാണ് വിളിക്കുന്നത്. കൂട്ടത്തില്‍ വലിയ ആള്‍ ജീന്‍ ചേട്ടനാണല്ലോ. അവരുടെ സ്വന്തം ആള്‍ക്കാരായിട്ടാണ് ഞങ്ങളെ കാണുന്നത്.

കന്യാകുമാരി, നാഗര്‍കോവില്‍ എന്ന സ്ഥലങ്ങളിലൊക്കെ തമിഴ് സിനിമകള്‍ പ്രോപ്പര്‍ ആയി കളിക്കാത്ത തിയേറ്ററുകളില്‍ പോലും മഞ്ഞുമ്മല്‍ ബോയസ് ഹൗസ് ഫുള്‍ ആണ്. നൂറ് ഷോകള്‍ അവര്‍ ആഡ് ചെയ്തു. തമിഴില്‍ ഇറങ്ങിയ പടങ്ങളേക്കാള്‍ കളക്ഷന്‍ മഞ്ഞുമ്മലിന് ലഭിച്ചുകൊണ്ടിരിക്കുന്നു.

എനിക്ക് തോന്നുന്നു മഞ്ഞുമ്മല്‍ ഇറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ ആളുകളുടെ അഭിനന്ദനം ലഭിച്ചതും തമിഴില്‍ നിന്ന് തന്നെയാണ്. കമല്‍ഹാസന്‍ സാര്‍, ഉദയനിധി സ്റ്റാലിന്‍, ധനുഷ്, വിക്രം തുടങ്ങി നിരവധി താരങ്ങള്‍ വിളിച്ചു. ഇങ്ങനെ തമിഴ്‌നാട് ഈ സിനിമയെ ഏറ്റെടുക്കമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. അവരോടുള്ള ഒരു വലിയ നന്ദി കൂടി ഞങ്ങള്‍ അറിയിക്കുകയാണ്,’ ചിദംബരം പറഞ്ഞു.

Content highlight: Chidambaram about the reception get on tamilnadu Manjummel boys

We use cookies to give you the best possible experience. Learn more