| Friday, 15th March 2024, 7:36 pm

ക്ലൈമാക്സിൽ പാട്ട് പ്ലെയ്സ് ചെയ്തത് കൊണ്ട് തമിഴ്നാട്ടിൽ രക്ഷപ്പെട്ടു പോയി: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിന്റെ കഥ കേട്ടപ്പോൾ കണ്മണി പാട്ടിന്റെ പ്രാധാന്യം മനസിലായെന്ന് സംവിധായകൻ ചിദംബരം. ആ പാട്ട് സിനിമയുടെ പ്രധാന ഭാഗമാണെന്നും അത് കേട്ടിട്ടാണ് അവർ ഗുഹയുടെ അകത്തേക്ക് പോകുന്നതെന്നും ചിദംബരം പറഞ്ഞു.

സിനിമയുടെ അവസാനം പാട്ട് പ്ലെയ്സ് ചെയ്തതുകൊണ്ട് തമിഴ്നാട്ടിൽ രക്ഷപ്പെട്ടു പോയെന്നും ചിദംബരം കൂട്ടിച്ചേർത്തു. ഇളയരാജയുടെ പാട്ട് തിയേറ്ററിൽ വീണ്ടും കേൾക്കുന്നത് തമിഴ് നാട്ടുകാർക്ക് വേറൊരു വികാരമാണെന്നും ചിദംബരം ജാങ്കോ സ്‌പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഇവരുടെ കഥ കേട്ടപ്പോൾ എനിക്ക് മനസിലായി ആ പാട്ട് ഇതിന്റെ മെയിൻ ഭാഗമാണ് എന്ന്. ഈ പാട്ട് കേട്ടിട്ടാണ് അവർ അതിന്റെ അകത്തോട്ട് പോകുന്നത്. പാട്ട് എന്തായാലും സിനിമയിൽ വേണം. ക്ലൈമാക്സിലെ പാട്ട് പ്ലെയ്സ് ചെയ്തുകൊണ്ട് തമിഴ്നാട്ടിൽ രക്ഷപ്പെട്ടു പോയി. അവിടെയുള്ള ആൾക്കാർക്ക് അത്രത്തോളം ആ പാട്ട് കണക്ടഡ് ആണ്.

ഇളയരാജ സാറിന്റെ പാട്ട് അവർക്ക് വേറൊരു വികാരമാണ്. അത് തിയറ്ററിൽ ഒന്നും കൂടെ മുഴങ്ങി കേൾക്കുക എന്ന് പറഞ്ഞത് അവരുടെ ഒരു വികാരമാണ്. സുശീലാമ്മയുടെ സൗണ്ടും കമൽ ഹാസൻ സാറിന്റെ സൗണ്ടും, അത് തിയേറ്ററിൽ കേൾക്കുമ്പോൾ വേറൊരു എഫ്ഫക്റ്റ് ആണ് ഉണ്ടാക്കുക. തമിഴ്നാട്ടിലെ ആളുകൾക്ക് സിനിമ അത്രത്തോളം വാല്യു ഉള്ളതാണ്, അതുകൊണ്ട് തന്നെ തമിഴ് ആളുകളെ ആ പാട്ട് കണക്ട് ചെയ്യാൻ ഒരുപാട് സഹായിച്ചു,’ ചിദംബരം പറഞ്ഞു.

റെക്കോഡ് കളക്ഷനുമായി മുന്നേറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 176 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

Content Highlight: Chidambaram about how the song connected to tamizh people

Latest Stories

We use cookies to give you the best possible experience. Learn more