[]തിരുവനന്തപുരം: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തുന്ന സമരം പിന്‍വലിച്ചു. ഇറച്ചി കോഴിയുടെ തറവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.
എന്നാല്‍ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്നതിന് മുമ്പേ സമരം പിന്‍വലിക്കുകയാണ്. സമരം പിന്‍വലിച്ചതായി പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.[]
ഇറച്ചിക്കോഴിയുടെ തറവില 90 രൂപയാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. 70 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് 90 ലേക്ക് തറവില ഉയര്‍ത്തിയത്. പുതിയ തീരുമാന പ്രകാരം അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കോഴി എത്തിക്കാന്‍ 14.5 ശതമാനമാണ് നികുതി നല്‍കേണ്ടത്.
കോഴിയുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിച്ച സര്‍ക്കുലര്‍ റദ്ദുചെയ്യുക, കോഴിയുടെ ഉയര്‍ന്ന നികുതി നിരക്ക് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചിരുന്നത്.
2011 ജൂലൈയില്‍ ആണ് ഇതിന് മുമ്പ് കോഴിയുടെ അടിസ്ഥാന വില പുതുക്കി നിശ്ചയിച്ചത്. അടിസ്ഥാന വില പുതുക്കാത്തത് ഖജനാവിന് നഷ്ടമുണ്ടാക്കുന്നുവെന്ന നിഗമനത്തെതുടര്‍ന്നാണ് വില പുതുക്കിനിശ്ചയിച്ചതെന്നാണ് വാണിജ്യ വകുപ്പ് അധികൃതരുടെ നിലപാട്.