സംസ്ഥാനത്തെ കോഴിക്കച്ചവടക്കാര്‍ സമരത്തിലേക്ക്
Kerala
സംസ്ഥാനത്തെ കോഴിക്കച്ചവടക്കാര്‍ സമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2013, 9:29 pm

[]തിരുവനന്തപുരം: ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ സംസ്ഥാനത്തെ കോഴികച്ചവടക്കാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. കോഴിയുടെ അടിസ്ഥാനവ വിലയിലും നികുതിയിലുമുണ്ടായ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സമരം.

അടിസ്ഥാന വില 75 രൂപയില്‍ നിന്ന് 95 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ വാണിജ്യ വകുപ്പ അധുികൃതര്‍ തീരുമാനിച്ചിരുന്നു. അടിസ്ഥാന വിലയോടൊപ്പം കോഴിയുടെ നികുതിയിലും വര്‍ദ്ധനവുണ്ടായി. []

9.50 രൂപയായിരുന്നു നികുതി ഒറ്റയടിക്ക് 14 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ നികുതി ഉള്‍പ്പെടെ ഒരു കിലോ കോഴിയിറച്ചിയുടെ വില 180 രൂപയ്ക്ക് മുകളിലാവും. പുതിക്കിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കോഴികച്ചവടക്കാര്‍ സമരമാരംഭിച്ചിരിക്കുന്നത്.

കോഴിയുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിച്ച സര്‍ക്കുലര്‍ റദ്ദുചെയ്യുക, കോഴിയുടെ ഉയര്‍ന്ന നികുതി നിരക്ക് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍  ഉയര്‍ത്തുന്നത്.

നികുതി വര്‍ദ്ധനവ് അഞ്ച് ശതമാനമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇ്ക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ കോഴിക്കച്ചവടം നിറുത്തിവയ്ക്കാനാണ് ചെറുകിട കച്ചവടക്കാരുടെ തീരുമാനം.

2011 ജൂലൈയില്‍ ആണ് ഇതിന് മുമ്പ് കോഴിയുടെ അടിസ്ഥാന വില പുതുക്കി നിശ്ചയിച്ചത്. അടിസ്ഥാന വില പുതുക്കാത്തത് ഖജനാവിന് നഷ്ടമുണ്ടാക്കുന്നുവെന്ന നിഗമനത്തെതുടര്‍ന്നാണ് വില പുതുക്കിനിശ്ചയിച്ചതെന്നാണ് വാണിജ്യ വകുപ്പ് അധികൃതരുടെ നിലപാട്.