| Saturday, 9th February 2013, 7:00 am

കോഴി ബഹിഷ്‌കരണം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹോട്ടലുകളിലെ കോഴി ബഹിഷ്‌കരണം പിന്‍വലിച്ചു. കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ബഹിഷ്‌കരണം പിന്‍വലിച്ചതായി അറിയിച്ചത്. കോഴിയുടെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഹോട്ടലില്‍ കോഴി ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.[]

12 നകം വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ 13 ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കോഴി വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോഴിവിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം ലോബികളാണെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

കോഴി വളര്‍ത്തുന്ന തമിഴ്‌നാട്ടിലും കോഴിക്ക് വിലകൂടിയിട്ടുണ്ട്. ഉത്പാദനച്ചിലവിലെ വര്‍ധനയാണ് തമിഴ്‌നാട്ടിലും കോഴിവില ഉയരാന്‍ കാരണമായതെന്നാണ് അറിയുന്നത്.

രണ്ട് മാസം മുമ്പ് കോഴിക്കുഞ്ഞിന് 15 രൂപയായിരുന്നെങ്കില്‍ ഇന്ന് 35 രൂപ പിന്നിട്ടു. കിലോയ്ക്ക് 100 രൂപയായിരുന്നു പൊളളാച്ചിയില്‍ ഇന്നലെ കോഴിയുടെ ചില്ലറവില. മൊത്തവില തൊണ്ണൂറും. കോഴിറച്ചിക്ക് 150 രൂപയും.

കോഴിത്തീറ്റയ്ക്ക് കിലോയ്ക്ക് എട്ടുരൂപയോളം കൂടി. ഇതോടെ ഒരു കിലോ കോഴിയുടെ ഉല്‍പാദനച്ചെലവ് എഴുപത് രൂപയോളമായെന്ന് കര്‍ഷകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more