[] എടപ്പാള്‍: ഏറെ നൊമ്പരണമുണര്ത്തിയ ഫൈജുവിന്റെയും സിതീഷിന്റെയും കോഴി ഫാര്മുകളിലുണ്ടായ കൂട്ടക്കുരുതിക്ക് ശേഷം വീണ്ടും എടപ്പാളില്‍ കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി.
എടപ്പാളില്‍ ഉദിനിക്കര എ.ജെ.ബി സ്കൂളിനു സമീപം താമസിക്കുന്ന ബാലകൃഷ്ണന്റെ വീട്ടിലെ കോഴി ഫാമിലാണ് ഇത്തവണ കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരിക്കുന്നത്. 200 കുഞ്ഞുങ്ങളെയാണ് ഇത്തവണ കൊന്നൊടുക്കിയിരിക്കുന്നത്. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവാണ് ഫാം നടത്തുന്നത്. രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഫാം നടത്തിവരുന്നു.
രാത്രി പതിനൊന്ന് മണിയോടെ 1000 പുതിയ കുഞ്ഞുങ്ങളെ ഫാമില്‍ കൊണ്ടുവന്നാക്കി കൂട് അടച്ച് ഇവര്‍ നീട്ടില് കയറി. പുലര്‍ച്ചെ അറ് മണിയോടെ കൂട്ടില്‍ വന്ന് നോക്കയപ്പോള്‍ കുറെയെണ്ണം ചത്തുകിക്കുന്നത് കാണുകയായിരുന്നു. ജീവനുള്ള പലതും അവശ നിലയിലുമായിരുന്നു.
സംഭവത്തെതുടര്‍ന്ന് പെന്നാനി സി.ഐ സ്ഥലത്തെത്തി. മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിദ്ഗധരും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു.