| Saturday, 12th November 2016, 3:49 pm

ഛത്തീസ്ഗഢില്‍ പെണ്‍കുട്ടികളുടെ മുടി മുറിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കൂളിലെ 9, 10 ക്ലാസുകളിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ മുടിയാണ് അധ്യാപകന്‍ നിര്‍ബന്ധപൂര്‍വ്വം മുറിച്ചു മാറ്റിയത്. സ്‌കൂളില്‍ വരുന്നത് പഠിക്കാനാണെന്നും അല്ലാതെ മുടി കാണിക്കാനല്ലെന്നും പറഞ്ഞാണ് അധ്യാപകന്‍ മുടി മുറിച്ചത്.

റായ്ഗഢ്:  ഛത്തീസ് ഗഢിലെ റായ്ഗഡില്‍ സ്‌കൂള്‍ കുട്ടികളുടെ മുടിമുറിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍ നഹര്‍പോളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കണക്ക് അധ്യാപകനായ പുഷ്‌പേന്ദ്ര പട്ടേലാണ് കുടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായത്.

സ്‌കൂളിലെ 9, 10 ക്ലാസുകളിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ മുടിയാണ് അധ്യാപകന്‍ നിര്‍ബന്ധപൂര്‍വ്വം മുറിച്ചു മാറ്റിയത്. സ്‌കൂളില്‍ വരുന്നത് പഠിക്കാനാണെന്നും അല്ലാതെ മുടി കാണിക്കാനല്ലെന്നും പറഞ്ഞാണ് അധ്യാപകന്‍ മുടി മുറിച്ചത്.

ഐ.പി.സി 352, 509, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കുട്ടികള്‍ ലാളിത്യമുള്ളവരാവണമെന്നും ഇത് സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അറസ്റ്റിന് ശേഷം അധ്യാപകന്‍ പറഞ്ഞു.

അതേ സമയം തങ്ങളുടെ മുടി മുറിച്ച അധ്യാപകനെ ശിക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more