Advertisement
national news
ഛത്തീസ്ഗഢ്; ബലാത്സംഗക്കുറ്റത്തിന് പരോളിലിറങ്ങിയ പ്രതി പ്രായപൂർത്തിയാകാത്ത മകളെയും മരുമകളെയും ബലാത്സംഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 30, 03:50 pm
Wednesday, 30th October 2024, 9:20 pm

റായ്പൂർ: ഛത്തീസ്‌ഗഢിൽ ബലാത്സംഗ കുറ്റത്തിന് പരോളിലിറങ്ങിയ പ്രതി പ്രായപൂർത്തിയാകാത്ത തന്റെ മകളെയും മരുമകളെയും ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. 2020ൽ ബന്ധുവിൻ്റെ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു.

ഒക്‌ടോബർ 22 ന് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് സംഭവം നടന്നത്. 11ഉം 12ഉം വയസ്സുള്ള രണ്ട് കുട്ടികൾ തുറന്ന് പറയുന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്. തുടർന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.

പരോളിൽ ഇറങ്ങിയ പ്രതി ഒക്‌ടോബർ 19ന് രാത്രി മുറിയിൽ വെച്ച് മകളെ ആദ്യം ബലാത്സംഗം ചെയ്തു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം വിറക് പെറുക്കാനെന്ന വ്യാജേന കുട്ടിയെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു.

പ്രതിയുടെ 11 വയസ്സുകാരിയായ മകൾ തനിക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോൾ 12 വയസുള്ള മരുമകളും തനിക്ക് ഇതേ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി.

ഒക്‌ടോബർ 21ന് പ്രതി തന്നെ ബലാത്സംഗം ചെയ്‌തതായി മരുമകളുടെ മൊഴിയിൽ പറയുന്നു. ഒക്‌ടോബർ 21ന് രാത്രി മുതൽ കാണാതായ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് പറഞ്ഞു.

 

 

Content Highlight: Chhattisgarh rape convict out on parole rapes minor daughter, niece