ഛത്തീസ്ഖണ്ഡിലെ ഒരു മണ്‍പാത്ര നിര്‍മാണക്കാരന്‍ ഉണ്ടാക്കുന്ന മണ്‍ചിരാതുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മറ്റ് മണ്‍ചിരാതുകളെ പോലെ ഈ വിളക്ക് പെട്ടന്നൊന്നും അണയില്ല. 24 മണിക്കൂറു മുതല്‍ 40 മണിക്കൂര്‍ വരെ ഈ മണ്‍ചിരാത് തെളിഞ്ഞു നില്‍ക്കും. കാരണം ഇതിലെ എണ്ണ പെട്ടന്ന് തീര്‍ന്നു പോവില്ല.
അവിടെയാണ് ഈ മണ്‍പാത്ര നിര്‍മാണക്കാരന്റെ കരവിരുത്. ചിരാതിലേക്കുള്ള എണ്ണ തീരുന്നതിനുസരിച്ച് ഓട്ടോമാറ്റിക്കായി എണ്ണ ചിരാതിലെത്തും. ഛത്തീസ്ഖണ്ഡിലെ ബസ്താര്‍ ജില്ലയിലെ അശോക് ചന്ദ്രധാരി എന്ന മണ്‍പാത്ര നിര്‍മാണക്കാരനാണ് ഇത് നിര്‍മ്മിച്ചത്.
ദീപാവലി സീസണില്‍ ഈ ചിരാതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ഓര്‍ഡറുകളാണ് ഇദ്ദേഹത്തിനു വരുന്നത്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇദ്ദേഹം ഇത്തരം ചിരാതുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.
Chhattisgarh: Ashok Chakradhari, a potter in Kondagaon, has designed an earthen lamp in which flow of oil is circulated automatically.
He says, “I learnt making this lamp watching several techniques online. I’ve received a good number of orders for making more such lamps.” pic.twitter.com/oIfwmSu1qA