തെരെഞ്ഞടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവച്ചു
National
തെരെഞ്ഞടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st October 2018, 5:08 pm

റായ്പൂര്‍: ചത്തീസ്ഗഢ് പോലീസ് മൂന്ന് മാധ്യമപ്രവര്‍ത്തകരെ അകാരണമായി എട്ടു മണിക്കൂറോളം തടഞ്ഞുവച്ചതായി ആരോപണം. ബാസ്റ്റണിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. തെരെഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് തടഞ്ഞുവച്ചത്.

സിദ്ധാര്‍ഥ് റോയ്, കമല്‍ ശുക്ല, ഭൂഷണ്‍ ചൗധരി എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് പിടിച്ചുവച്ചത്. മാവോയ്സ്റ്റ് സാന്നിധ്യമുള്ള ഈ പ്രദേശത്ത് തെരെഞ്ഞടുപ്പിനെതിരെ മാവോയിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു.


Read Also : നിയമസഭാ വിളിച്ചു കൂട്ടേണ്ട ആവശ്യമില്ല; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മോദി സര്‍ക്കാറിനോട് പറയു: ശ്രീധരന്‍ പിള്ളയോട് ചെന്നിത്തല


 

തെരെഞ്ഞെടുപ്പിനോടുള്ള പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് സംഘത്തെ പൊലീസ് തടഞ്ഞ് നിര്‍ത്തിയത്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടതായും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

“ശാരീരികമായ ഞങ്ങളെ പൊലീസുകാര്‍ ഉപദ്രവിച്ചില്ല, എങ്കിലും ഞങ്ങള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയത്”- സിദ്ധാര്‍ഥ് റോയ് സ്‌ക്രോളിനോട് പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനം പൊലീസില്‍ മുന്‍കൂട്ടി അറിയിക്കാഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് എസ്.പി ജിതേന്ദ്ര ശുക്ല പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണിത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ശനിയാഴ്ച വൈകിയാണ് പൊലീസ് ഇവരെ വിട്ടയച്ചത്. എന്നാല്‍ പിറ്റേന്ന് ഹോട്ടലില്‍ നിന്നും തിരിച്ചു പോകാനിരിക്കെ പൊലീസ് വീണ്ടും ഇവരുടെ മുറിയില്‍ വന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.