| Friday, 27th October 2017, 9:43 am

'മന്ത്രിക്കെതിരെ സ്റ്റിങ് ഓപറേഷന്‍' ; ബി.ബി.സി മുന്‍ മാധ്യമപ്രവര്‍ത്തകനെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഹിന്ദി പത്രമായ അമര്‍ഉജാല എഡിറ്ററും ബി.ബി.സി മുന്‍മാധ്യമപ്രവര്‍ത്തകനുമായ വിനോദ് വര്‍മയെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. കാരണം വ്യക്തമാക്കാതെയാണ് പൊലീസിന്റെ നടപടി. അതേ സമയം ഒരു മന്ത്രിയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപറേഷന്റെ പേരിലാണ് അറസ്റ്റെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യു.പിയിലെ ഇന്ദ്രാപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അറസ്റ്റ്

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിനെതിരായ ആക്രമണമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു. നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമാണെന്ന് മാധ്യമപ്രവര്‍ത്തകനായ ഉര്‍മിലേഷ് പറഞ്ഞു.


Read more:  പെഹ്‌ലുഖാന്‍ വധം; അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്


ബി.ബി.സി ഹിന്ദി മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മ അമര്‍ ഉജാലയില്‍ ഡിജിറ്റല്‍ എഡിറ്ററായി ചുമതലയേറ്റിരുന്നു. നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡിനെ പ്രതിനിധീകരിച്ച് ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കാന്‍ വിനോദ് വര്‍മ ഛത്തീസ്ഗഢിലെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more