റായ്പൂര്‍; യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി റായ്പൂരില്‍ അമര്‍ ജവാന്‍ ജ്യോതിക്ക് സമാനമായ യുദ്ധസ്മാരകം നിര്‍മിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.
മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരി മൂന്നിന് നടക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയാണ് സ്മാരകത്തിന് ശിലാസ്ഥാപനം നടത്തുന്നത്. ഛത്തീസ്ഗഢ് സായുധസൈന്യ വിഭാഗത്തിന്റെ നാലാമത് ബറ്റാലിയനായ മാനെയിലെ ക്യാമ്പസിലായിരിക്കും സ്മാരകം നിര്‍മിക്കുക.
‘Amar Jawan Jyoti’ (in Delhi) has been doused. They (Centre) have played with the emotions of people. Congress will now bring in ‘Amar Jawan Jyoti’ in Chhatisgarh; Rahul Gandhi to lay its foundation on February 3: Chhattisgarh CM Bhupesh Baghel pic.twitter.com/uG5jX4TYKj
— ANI (@ANI) January 30, 2022
ദല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതി കേന്ദ്രം കെടുത്തിയെന്നും അവര്‍ ആളുകളുടെ വികാരങ്ങള്‍ക്ക് വിലകൊടുക്കാതെയാണ് ഇത് ചെയ്തതെന്നും ഭാഗല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അമര്‍ ജവാന്‍ ജ്യോതി ഛത്തീസ്ഗഢിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.